Follow Us On

03

February

2025

Monday

‘സമര്‍പ്പിതന്‍’ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

‘സമര്‍പ്പിതന്‍’ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കോട്ടയം: ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക ‘സമര്‍പ്പിതന്‍2024’ അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥമായ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങള്‍ ലഭിക്കാത്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കും. വ്യക്തികള്‍ക്കു സ്വയമോ മറ്റുള്ള വര്‍ക്കോ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങ ള്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും അകാലത്തില്‍ വേര്‍പി രിയുകയും ചെയ്ത ഫാ. റോയി മുളകുപാടം എംസിബിഎസിന്റെ ഓര്‍മയ്ക്കായി കടുവാക്കുളം ലിറ്റില്‍ ഫഌര്‍ യുവദീപ്തി എസ്എംവൈഎം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് അവാര്‍ഡ്. നാമനിര്‍ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10.

വിലാസം: പ്രസിഡന്റ്, യുവദീപ്തി എസ്എം വൈഎം, ലിറ്റില്‍ ഫഌര്‍ ചര്‍ച്ച്, കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: , 9400281105,+917907518846,9605434747
kolladyuvadeepti@gmail.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?