Follow Us On

22

November

2024

Friday

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ സമരം: മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാസമിതി

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ സമരം: മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാസമിതി
ഇടുക്കി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും  ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  ആഴ്ചക ള്‍ക്കുള്ളില്‍ അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഭീമമായ തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനു പകരം ചില പ്രത്യേക മത വിഭാഗങ്ങ ളില്‍ പെട്ടവര്‍ക്ക് മാത്രമായി കൊടുക്കുകയും ക്രൈസ്തവ സമൂഹത്തിന്  നീതി നിഷേധിക്കുകയും ചെയ്യുന്ന തിനെതിരെ സമുദായ അംഗങ്ങള്‍ക്കിടയില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പുവരുത്തുവാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
സാമ്പത്തിക പാക്കേജുകളും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും ആയി സാമൂഹികവും സാമ്പത്തികവുമായി സമുദ്ധരിക്കപ്പെടേണ്ട ഒരു ജനവിഭാ ഗത്തിന്റെ അവകാശങ്ങളാണ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവയ് ക്കുന്നതിലൂടെ തടസപ്പെടുത്തുന്നത്. റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തിലുള്ളവരുമായി ചര്‍ച്ചചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനവ്യാപകമായി സമരപരിപാടികള്‍ക്ക് രൂപം നല്‍കേണ്ടി വരുമെന്ന് ജാഗ്രത സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഇരട്ടയാര്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ ഫാ. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിനോയി മഠത്തില്‍, ജോര്‍ജ് കോയിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിബി വലിയമറ്റം,സനീഷ് തോമസ്, മാത്തുക്കുട്ടി കുത്തനാപള്ളിയില്‍, ബിജു തോവാള, ജിജി അബ്രഹാം, സിജോ ഇലന്തൂര്‍, ജോഷി എമ്പ്രയില്‍, ഷീല മാത്യു, സന്തോഷ് ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?