മാനന്തവാടി: വയനാട് നീലഗിരി മേഖലകളില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വനത്തിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത. കെസിവൈഎം ഭാരവാഹികളുടെ സംഗമമായ യൂത്ത് ലിങ്കില്‍ കെസിവൈഎം ബത്തേരി മേഖലാ പ്രസിഡന്റ് അമല്‍ ജോണ്‍സ് തൊഴുത്തുങ്കല്‍ പ്രമേയത്തിലൂടെ യാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട് നീലഗിരി മേഖലകളില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 120 പേരാണ് വയനാട് ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023-24 കാലഘട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 10 പേര്‍ക്കാണ്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം വന്യമൃഗങ്ങള്‍ നാട്ടില്‍ വിഹരിക്കു കയാണ്. ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞി ട്ടില്ല.
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വന്യമൃഗങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സൗകര്യം കാട്ടില്‍ തന്നെ ഒരുക്കുക എന്നത്. ആയതിനാല്‍ വനത്തിനു ള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അഴിമതി നടന്നിട്ടു ണ്ടെങ്കില്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കത്തടത്തില്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, രൂപതാ സെക്രട്ടറിമാരായ അലീഷ ജേക്കബ് തെക്കിനാലില്‍, ടെലിസ് സൈമണ്‍ വയലുങ്കല്‍, രൂപതാ ട്രഷറര്‍ ജോബിന്‍ തുരുത്തേല്‍, രൂപത കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ മാര്‍ട്ടിന്‍ തടത്തില്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്.എച്ച്, മുള്ളന്‍കൊല്ലി മേഖല പ്രസിഡന്റ് ക്രിസ്റ്റി കാരുവള്ളിത്തറ, നീലഗിരി മേഖല പ്രസിഡന്റ് ബിനു തകരപ്പള്ളില്‍, മുള്ളന്‍കൊല്ലി മേഖല ഡയറക്ടര്‍ ഫാ. മനോജ് കറുത്തേടത്ത്, ബത്തേരി ഫോറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍, മേഖല ആനിമേറ്റര്‍മാരായ സിസ്റ്റര്‍ നാന്‍സി എസ്എബിഎസ്, സിസ്റ്റര്‍ ജെസി മാനുവല്‍ എസ്എച്ച്, സിസ്റ്റര്‍ ആന്‍സ് മരിയ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *