Follow Us On

09

June

2025

Monday

നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പിറവിത്തിരുനാളും

നാകപ്പുഴ ദൈവാലയത്തില്‍  എട്ടുനോമ്പാചരണവും   പിറവിത്തിരുനാളും

പാലാ: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടിന് ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് നാലുവരെ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ മരിയന്‍ കണ്‍വന്‍ഷന്‍ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കാണ് മരിയന്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുക. ഏഴിന് രാവിലെ 5.30, 7.00, 8.30, 10.00, 11.30, 2.30, 3.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടായിരിക്കും. 4.15-ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം – മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 6.30-ന് പ്രദക്ഷിണം. എട്ടിന് സമാപന ആശീര്‍വാദം.

എട്ടിന് വെളുപ്പിന് മൂന്നുമണിക്ക് തിരിപ്രദക്ഷണം. 4.00, 5.30, 7.00, 8.30 – വിശുദ്ധ കുര്‍ബാനയും നൊവേനയും. പത്തിന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ (കോതമംഗലം രൂപതാധ്യക്ഷന്‍). 12.00-ന് പ്രദക്ഷിണം, 1.30-ന് സമാപന ആശീര്‍വാദം. ഉച്ചകഴിഞ്ഞ് 2.00, 3.30, 5.00, 7.00, 8.30 – വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയുണ്ടായിരിക്കും. 15-ന് എട്ടാമിടം ആഘോഷിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?