ജക്കാര്‍ത്ത/ഇന്തോനേഷ്യ: അനാഥരും അഭയാര്‍ത്ഥികളും രോഗികളുമായവരുമായി നടത്തിയ ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ചയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. സെന്‍ട്രല്‍ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ എംബസിയിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ 40ഓളം പേരുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മെര്‍ദെക്ക കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഉള്‍പ്പടെയുള്ളവരെ പ്രസിഡന്റ് വിഡോഡോ മാര്‍പാപ്പക്ക് പരിചയപ്പെടുത്തി.
ഇത് മൂന്നാം തവണയാണ് ഏതെങ്കിലും മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന 66-)മത്തെ രാജ്യമാണ് ഇന്തോനേഷ്യ.
Leave a Comment
Your email address will not be published. Required fields are marked with *