Follow Us On

05

May

2025

Monday

ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം

ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം
തൃശൂര്‍: ആതുരശുശ്രൂഷകള്‍ക്ക് യേശുവിന്റെ കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗം വ്യവസായമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ അതിനെ സേവനമേഖലയാക്കി തിരിച്ചുകൊണ്ടുവരുന്നതില്‍ ചായ് ആശുപത്രികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു.
ക്രൈസ്തവര്‍ക്ക് ക്രിസ്തു നിര്‍ദേശിച്ച ദൗത്യങ്ങളാണ് പഠിപ്പിക്കുക, സുഖപ്പെടുത്തുക, ദൈവരാജ്യത്തിലേക്ക് അജഗണത്തെ നയിക്കുക എന്നിവ. ഈ ത്രിവിധ ദൗത്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ ക്രിസ്ത്യാനികളല്ല. ഇതെല്ലാം നമുക്കു സേവനമാണ്. അതുകൊണ്ടുതന്നെ ആരോഗ്യരംഗത്തുനിന്നു പിന്മാറുക നമുക്ക് സാധ്യമല്ല. സാധാരണക്കാര്‍ക്ക് നിലവാരമുള്ള ചികിത്സ നല്‍കുകയാണ് നമ്മുടെ ലക്ഷ്യം. പ്രതിബദ്ധതയോടെ ആ രംഗത്ത് ശക്തമായി നില്‍ക്കാന്‍ കരുത്തു പകരുന്നതാവണം ചായ് എന്നും. ഒന്നിച്ചുനിന്നാല്‍ ചായ് എന്ന പ്രസ്ഥാനത്തിന് ആരോഗ്യമേഖലയില്‍ പലതും ചെയ്യാനാവുമെന്നും മാര്‍ താഴത്ത് പറഞ്ഞു.
കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും തിരുവല്ല ആര്‍ച്ചുബിഷപ്പുമായ ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. ചായ് കേരള ചാപ്റ്റര്‍ പ്രസിഡന്റും കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ റവ. ഡോ. ബിനു കുന്നത്ത്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍, ചായ് എക്‌സിക്യുട്ടീവ് ഡയറക്ടറും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയുമായ സിസ്റ്റര്‍ ഡോ. ലില്ലീസ് എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?