കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച ഉപ്പുതറയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളില്‍ നിന്നുള്ളവര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും. ഹൈറേഞ്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട വി.യൂദാ തദേവൂസ് കപ്പേളയുടെ മുന്‍പില്‍നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേക്കാണ് തീര്‍ത്ഥാടനം.
രാവിലെ 9. 45 ന് വി.യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. രൂപത മിഷന്‍ ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കല്‍ പതാക ഏറ്റുവാങ്ങും.
ഒന്‍പതാം ക്ലാസ്സില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളും മിഷന്‍ ലീഗിന്റെ രൂപത, ഫൊറോന, ഇടവക ഭാരവാഹികളും ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള യുവജനങ്ങളും മരിയന്‍ റാലിയില്‍ അണിനിരക്കും. 11.30 ന് ഉപ്പുതറ ഫൊറോന ദൈവാലയത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഹൈറേഞ്ച് മേഖലയിലെ മിഷന്‍ ലീഗ് ഫൊറോന ഡയറക്ടര്‍മാര്‍ സഹകാര്‍മികരാകും.
തീര്‍ത്ഥാടനത്തിനും മരിയന്‍ റാലിക്കും വേണ്ട ഒരുക്കങ്ങള്‍ രൂപതാ മിഷന്‍ ലീഗിന്റെയും ഉപ്പുതറ ഇടവകയുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയായിവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *