തൃശൂര്‍: ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള അതിനൂതന ചികിത്സാരീതിയായ കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഈ ചികിത്സാരീതി ഇന്ത്യയില്‍ വളരെ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ ഈ ചികിത്സ പൂര്‍ത്തീകരിച്ച രണ്ടാമത്തെ ആശുപത്രിയാണ് അമല.
അമലയില്‍ മജ്ജമാറ്റിവെയ്ക്കല്‍ (Bone Marrow Transplantation) ചികിത്സ ആരംഭിച്ചിട്ട് രണ്ടരവര്‍ഷത്തില്‍ കൂടുതലായി. നാല്‍പതോളം രോഗികള്‍ക്ക് പരമാവധി ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
അര്‍ബുദചികിത്സക്കുള്ള നൂതനമായ മാര്‍ഗമാണ് സെല്‍ തെറാപ്പി. ഇതിന്റെ ഒരു വിഭാഗമായ Tumor Infitlrating Lymphocyte Therapy (TILS) ഇന്ത്യയില്‍ ആദ്യം തുടങ്ങിയത് അമലയിലാണ്. സെല്‍ തെറാപ്പിയിലെ മറ്റൊരു ഉപവിഭാഗമായ കാര്‍ടി സെല്‍ തെറാപ്പി ചെയ്ത രണ്ടാമത്തെ സെന്ററായി അമല മാറി. ഇന്ന് ലോകത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ രണ്ട് ചികിത്സാമാര്‍ഗങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെന്ററാണ് അമല.
Leave a Comment
Your email address will not be published. Required fields are marked with *