Follow Us On

18

September

2024

Wednesday

സീറോമലബാര്‍ സഭാംഗങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബാര്‍ സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍
ഷൈമോന്‍  തോട്ടുങ്കല്‍
ലണ്ടന്‍: സീറോ മലബാര്‍  സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണെന്ന് സീറോ മലബാര്‍  സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന മാര്‍ തട്ടില്‍ റാംസ്ഗേറ്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപതയുടെ വൈദിക സമിതിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു.
സീറോ മലബാര്‍ സഭയിലെ പ്രവാസി രൂപതകളില്‍ ഏറ്റവും സജീവവും ഊര്‍ജ്ജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെന്ന്  മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വാസ പരിശീലനത്തിലും അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യുറോപ്പിലെ സഭക്ക് തന്നെ മാതൃകയാണ്  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍. ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകള്‍ തേടി കുടിയേറിയിട്ടുള്ള എഴുപത്തിനായിരത്തോളം സഭാ മക്കളുണ്ട്. അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ് തങ്ങളെന്ന് ബോധ്യം ഹൃദയത്തില്‍ ഉണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ തനിമയും വ്യതിരക്തതയും  കാത്തു സൂക്ഷിക്കുന്നതില്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തുന്ന പരിശ്രമങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് അനുമോദിച്ചു. വൈദികസമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വാഗതം ചെയ്തു. രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാര്‍ തട്ടില്‍ മടങ്ങിയത്. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ.  ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?