ബെല്‍ഗ്രേഡ്/സെര്‍ബിയ: ഒളിമ്പിക്‌സ് വേദിയില്‍ കുരിശടയാളം വരച്ചതുള്‍പ്പടെയുള്ള കാരണങ്ങള്‍ ചുമത്തി സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ നെമാഞ്ച മജ്‌ദോവിന് അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷന്‍ അഞ്ചുമാസം വിലക്കേര്‍പ്പെടുത്തി. ക്രൈസ്തവ മതത്തിന്റെ അടയാളമായ കുരിശടയാളം വരച്ചതിന് പുറമെ മത്സരശേഷം എതിരാളിക്ക് മുമ്പില്‍ കുമ്പിടാന്‍ വിസമ്മതിച്ചു, ജൂഡോയുടെ ഔദ്യോഗിക വേഷം കളിക്കളത്തില്‍ വച്ചുതന്നെ മാറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നെമാഞ്ചക്ക് അന്താരാഷ്ട്ര ജൂഡോ ഫൗണ്ടേഷന്‍ അഞ്ച് മാസം വിലക്കേര്‍പ്പെടുത്തിയത്.
കുരിശടയാളം വരച്ചതിന്റെ പേരില്‍ താന്‍ മാപ്പു പറയുകയില്ലെന്നും അങ്ങനെ ചെയ്യാന്‍ താന്‍ ഒരിക്കലും തയാറാകില്ലെന്നും നെമാഞ്ച മജ്‌ദോവ് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. കര്‍ത്താവാണ് എനിക്ക് എല്ലാം തന്നത്. വ്യക്തിപരമായുള്ളതും കരിയറും. അവിടുത്തേക്കാണ് എന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു സാഹചര്യത്തിലും അതിന് മാറ്റമുണ്ടാകില്ല. അവിടുത്തേക്ക് മഹത്വവും എല്ലാറ്റിനും നന്ദിയും അര്‍പ്പിക്കുന്നു;നെമാഞ്ചയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *