Follow Us On

22

January

2025

Wednesday

കാവല്‍ നില്‍ക്കുവാനുള്ള കര്‍ത്തവ്യമാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

കാവല്‍ നില്‍ക്കുവാനുള്ള  കര്‍ത്തവ്യമാണ് ദൈവം  നമുക്ക് നല്‍കിയിരിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: സൃഷ്ടിയില്‍ മനുഷ്യന് ദൈവം നല്‍കിയിരിക്കുന്ന പ്രഥമ കര്‍ത്തവ്യം കാവല്‍ നില്‍ക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ഒരു തീര്‍ത്ഥാടനം പോലെ വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങള്‍’ എന്ന ഗ്രന്ഥത്തിന് വേണ്ടി രചിച്ച ആമുഖസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ഒസ്സെര്‍വതോരെ റൊമാനോയുടെ ലേഖകനായ റോബെര്‍ത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്‌കോ പിത്തോണും തമ്മില്‍ നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവല്‍ നിന്നുകൊണ്ട്, ഓരോ വര്‍ഷവും അര ദശലക്ഷത്തിലധികം തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന സന്യാസികള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ തന്റെ അഭിനന്ദനം അറിയിച്ചു. ഇസ്രായേല്‍, പലസ്തീന്‍, ജോര്‍ദാന്‍, സിറിയ, ലെബനന്‍, ഈജിപ്ത്, സൈപ്രസ്, റോഡ്‌സ് എന്നിങ്ങനെ എട്ട് വ്യത്യസ്ത രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സന്യാസിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ‘വിശുദ്ധ നാട്ടിലെ കാവല്‍’ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. വ്യത്യസ്തമായ സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും സമന്വയിപ്പിക്കാന്‍ ഇവര്‍ ചെയ്യുന്ന നിരന്തരമായ പരിശ്രമങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലുള്ള സേവനങ്ങള്‍ക്കു പുറമെ അജപാലനപ്രവര്‍ത്തനങ്ങളിലുള്ള അവരുടെ ശ്രദ്ധയും പാപ്പാ ചൂണ്ടിക്കാട്ടി. ജറുസലേം പാത്രിയാര്‍ക്കീസിന്റെ ഏറ്റവും വലിയ നാല് ഇടവകകളായ നസറെത്ത്, ബെത്‌ലഹേം, ജാഫ, ജെറുസലേം എന്നിവ വിശുദ്ധ നാടിന്റെ സൂക്ഷിപ്പ് ചുമതലയുള്ള ഫ്രാന്‍സിസ്‌കന്‍ വൈദികരാണെന്നുള്ളതും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അതോടൊപ്പം ദൈവശാസ്ത്രപരമായ വിവാദങ്ങള്‍ക്കപ്പുറം അനേകരുടെ ദൈനംദിന ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മതാന്തര സംഭാഷണ വേദികളുടെ പ്രത്യേകതകളും പാപ്പാ എടുത്തുപറഞ്ഞു. പകര്‍ച്ചവ്യാധിയുടെ ബുദ്ധിമുട്ടുകളും, തുടര്‍ന്ന് യുദ്ധത്തിന്റെ ഭീകരതകളും ഏറെ ഭീഷണികള്‍ ഉയര്‍ത്തുമ്പോഴും, ഈ സന്യാസിമാര്‍ തങ്ങളുടെ ആരോഗ്യവും, സുരക്ഷിതത്വവും തൃണവത്ക്കരിച്ചുകൊണ്ട് ചെയ്യുന്ന അക്ഷീണപ്രയത്‌നങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?