Follow Us On

23

December

2024

Monday

ദുരിതബാധിതരായ 400 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കിറ്റുകള്‍ നല്‍കി

ദുരിതബാധിതരായ 400 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കിറ്റുകള്‍ നല്‍കി
മാനന്തവാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി 400 കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വിലവരുന്ന കിറ്റുകള്‍ വിതരണം ചെയ്തു.
ലിറ്റില്‍ വേ അസോസിയേഷന്റെ സാമ്പത്തിക സഹായ ത്തോടെയാണ് കിറ്റുകള്‍ നല്‍കിയത്. വിതരണ ഉത്ഘാടനം മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ നിര്‍വഹിച്ചു.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ് പി.എ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ടീം അംഗങ്ങളായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ജാന്‍സി ജിജോ,  ആലിസ് സിസില്‍, ബിന്‍സി വര്‍ഗീസ്, ഷീന ആന്റണി, ജിനി ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?