Follow Us On

09

December

2024

Monday

മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

മക്കളെ നഷ്ടപ്പെട്ട  മാതാപിതാക്കള്‍ക്കുവേണ്ടി  പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാന്‍ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, എന്ന, നവംബര്‍ മാസത്തിലേക്കുള്ള പ്രാര്‍ത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

മക്കളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി. എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കുകള്‍ എല്ലായ്‌പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ മുറിവുകളെ കൂടുതല്‍ ആഴമേറിയതാക്കാനേ അവ ഉപകരിക്കൂ എന്നും പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുകരിച്ച്, മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും, സ്‌നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും, അവരുടെ ദുഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കാനെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
മുന്‍പ് സമാനമായ ദുരന്തത്തിലൂടെ കടന്നുപോയ ശേഷം, തിരികെ പ്രത്യാശയിലേക്ക് കടന്നുവന്ന കുടുംബങ്ങളില്‍, വിശ്വാസത്തിന്റെ പിന്തുണയോടെ ആശ്വാസം കണ്ടെത്തുവാന്‍, ഇത്തരം മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.
തങ്ങളുടെ മകനെയോ മകളെയോ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കും, സമൂഹത്തില്‍നിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവില്‍നിന്ന് ഹൃദയസമാധാനവും ലഭിക്കാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. സ്പാനിഷ് ഭാഷയിലായിരുന്നു പാപ്പായുടെ വീഡിയോ സന്ദേശം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?