കൊച്ചി: മുനമ്പം നിവാസികള്‍ നടത്തുന്ന അതിജീവനസമരത്തിന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചു. മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന കുടിയിറക്കു ഭീഷണി ഒരു പ്രദേശത്തിന്റെയോ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെയോ മാത്രം പ്രശ്‌നമായി കാണരുതെന്നും നാടിന്റെ വിഷയവും ആകുലതയുമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മുനമ്പം ജനതയോടുള്ള നീതിനിഷേധത്തില്‍ സര്‍ക്കാര്‍ മൗനം വെടിഞ്ഞ് തികഞ്ഞ അവധാനതയോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയും ഉരുത്തിയിരുന്ന പരിഹാരനിര്‍ദേശങ്ങള്‍ പ്രായോഗികമാക്കാനും മുന്നിട്ടിറങ്ങണം. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന പ്രീണനതന്ത്രം തിരുത്തി സമഭാവനയോടെ വിഷയങ്ങള്‍ പഠിക്കാനും എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുന്ന സമീപനം കൈക്കൊള്ളാനും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *