Follow Us On

21

November

2024

Thursday

മുനമ്പം വിഷയത്തില്‍ പക്വമായ തീരുമാനമെടുക്കണം: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്

മുനമ്പം വിഷയത്തില്‍ പക്വമായ തീരുമാനമെടുക്കണം: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്
മുനമ്പം: മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പതിപക്ഷവും ചേര്‍ന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ.  മുനമ്പത്തെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാന്‍ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ നിയമപരിരക്ഷ ഉള്‍ക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കെസിബിസി ജാഗ്രതകമ്മീഷന്‍ ചെയര്‍മാന്‍ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹന്നാന്‍ മാര്‍ തിയോഡീഷ്യസ്, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആലപ്പുഴ രൂപത എപ്പിസ്‌കോപ്പല്‍ വികാരി ഫാ. പോള്‍ ജെ അറക്കല്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരാഹാര സമരത്തിന്റെ ഇരുപത്തഞ്ചാം ദിനത്തില്‍ ആലപ്പുഴ രൂപത യില്‍നിന്നും 30 വൈദികര്‍ നിരാഹാരമിരുന്നു.
കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കന്‍, ആലപ്പുഴ രൂപത വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ്, തിരുവനന്തപുരം മേജര്‍ അതിരൂപതാ എംസിഎ ഭാരവാഹികള്‍, തൊടുപുഴ മുതലക്കോടം  സെന്റ് ജോര്‍ജ് ഇടവക കത്തോലിക്ക കോണ്‍ഗ്രസ്  ഭാരവാഹികള്‍, കണ്ണൂര്‍ രൂപത വൈദികര്‍,  മാനന്ത വാടി രൂപത വൈദികര്‍, ഇടുക്കി രൂപതാ വൈദികന്‍ ഫാ. ജോണ്‍ കൊളത്തില്‍ തുടങ്ങിയവര്‍ സമരപന്തലിലെത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?