Follow Us On

12

November

2024

Tuesday

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍
മുനമ്പം: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം  വഖഫ് ബോര്‍ഡ് അംഗീകരിക്കുകയും കേരള സര്‍ക്കാര്‍ അതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളത്തു നിന്നും മുനമ്പത്തേക്ക് നടത്തിയ ഐകദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍ തങ്ങിനില്‍ക്കാതെ നീതിപരവും ധാര്‍മികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും സമരത്തിന്റെ ഇരുപത്തിഏഴാം ദിനത്തില്‍ നിരാഹാരമിരുന്നു. സമരപന്തലിലേക്ക് കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഐകദാര്‍ഢ്യ റാലിയില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദികരും സന്യസ്തരും അല്മായരുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ സത്വരം ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരത്തോടൊപ്പം നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക യക്കുന്ന ഭീമ ഹര്‍ജി ഒപ്പു ചാര്‍ത്തി ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ , വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, വരാപ്പുഴ അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി തോമസ് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ.എല്‍സി ജോര്‍ജ്, വരാപ്പുഴ അതിരൂപതാ കെസിവൈഎം പ്രസിഡന്റ് രാജീവ് പാട്രിക് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?