കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നേതൃത്വത്തിലുള്ള സെന്റ് ഡൊമിനിക്‌സ് കോളേജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവര്‍ത്തനം ആരംഭിച്ചു.
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് അഫിലിയേഷനും അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരവും സര്‍ക്കാരിന്റെ അനുമതികളും ലഭിച്ച ഈ സ്ഥാപനത്തിലേക്ക് കേരള ലോ എന്‍ട്രന്‍സ് പരീക്ഷക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റില്‍ നിന്നും പഞ്ചവത്സര ബിഎ -എല്‍എല്‍.ബി (ഓണേഴ്‌സ്), ബിബിഎ – എല്‍എല്‍ ബി (ഓണേഴ്‌സ്) ത്രിവത്സര നിയമ ബിരുദ പഠന ശാഖകളിലേക്കു വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു.
അധ്യയനത്തിന്റെ തുടക്കമായി നടത്തിയ വിദ്യാരംഭം സെന്റ് ഡൊമിനിക്‌സ് കോളേജ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് ഡയസ് നിര്‍വഹിച്ചു. മാനേജര്‍ ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കാഞ്ഞിരപ്പള്ളി ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *