Follow Us On

13

November

2024

Wednesday

മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം

മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം
താമരശേരി: മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടും വഖഫ് അധികൃതരോടും ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടമകള്‍ക്ക് വില നല്‍കി തീറാധാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ച് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ മുനമ്പം നിവാസികള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന ഭൂമി അവരുടെ മാത്രം സ്വത്താണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അത് വഖഫിന്റേതാണെന്ന പ്രചാരണം വാസ്തവമല്ലെന്നും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുസ്ലീം സംഘടനകളും ഫാറൂഖ് കോളജ് അധികൃതരും പരസ്യമായി പ്രഖ്യാപിച്ചിട്ടും നീതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും പുലര്‍ത്തുന്ന നിസംഗത അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
 ഇതുസംബന്ധിച്ച് ഡോ. ചാക്കോ കാളംപറമ്പില്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
ചങ്ങനാശേരി അതിരൂപതാ പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍ ഒറവുങ്കര, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, ഫാ. ബിനു കുളത്തിങ്കല്‍ എന്നിവര്‍ വിവിധ കര്‍മ്മപദ്ധതികളുടെ രൂപരേഖയും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വയനാട്ടിലെയും വിലങ്ങാട്ടിലെയും ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ഉചിതമായ പുനഃരധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് അഡ്വ. ബീന ജോസ് അവതരിപ്പിച്ച പ്രമേയത്തിലൂടെ യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫാ. കുര്യാക്കോസ് മുഖാല, തോമസ് വലിയപറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?