Follow Us On

27

January

2025

Monday

നീതികിട്ടുംവരെ മുനമ്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

നീതികിട്ടുംവരെ മുനമ്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ആലപ്പുഴ: മുനമ്പം ജനതയുടെ പ്രശ്‌നം ന്യായമാണെന്നും അവര്‍ക്ക് നീതി കിട്ടുംവരെ സഭ അവരോടൊപ്പമുണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച മുനമ്പം ഐകദാര്‍ഢ്യ ദിനാചരണത്തിന്റെ ഗ്ലോബല്‍തല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. നീതിക്കുവേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ തത്തംപള്ളിയില്‍ നടന്ന നസ്രാണി സമുദായ മഹാസംഗമത്തില്‍ ഐകദാര്‍ഢ്യ ദീപം തെളിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഐകദാര്‍ഢ്യ പ്രഖ്യാപനവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, അഡ്വ. മനു ജെ. വരാപ്പള്ളി, ബിനു ഡൊമനിക്ക്, സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
 മുനമ്പം ജനതയുടെ അവകാശ പോരാട്ടത്തില്‍ നീതി നടപ്പിലാക്കുന്നതുവരെ പോരാട്ടം നടത്തുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?