Follow Us On

24

January

2025

Friday

ഡിസംബര്‍ ഒന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ‘ഡിജിറ്റല്‍ പതിപ്പ്’ പുറത്തിറങ്ങും

ഡിസംബര്‍ ഒന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ‘ഡിജിറ്റല്‍ പതിപ്പ്’ പുറത്തിറങ്ങും

2025 ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് പ്രത്യേക ആത്മീയ അനുഭവം ഒരുക്കുന്നതിനായി വത്തിക്കാനും മൈക്രോസോഫ്റ്റുമായി സഹകരിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ‘ഡിജിറ്റല്‍ ഇരട്ട’ ആപ്പ് ഡിസംബര്‍ ഒന്നിന് പുറത്തിറക്കും. ജൂബിലി വര്‍ഷത്തില്‍ റോമില്‍ നേരിട്ട് പോകാന്‍ സാധിക്കാത്തവര്‍ക്ക് ബസിലിക്കയുടെ ഡിജിറ്റല്‍ അനുഭവം പകരുന്ന ആപ്പ് നിരവധി ഇന്ററാക്ടീവ് ഫീച്ചറുകളോടെയാവും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തിറക്കുന്നത്. കൂടാതെ ബസിലിക്കയുടെ വിര്‍ച്വല്‍ ദൃശ്യങ്ങളും, സ്ട്രീമിംഗ് സര്‍വ്വീസുകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ വെബ്‌സൈറ്റും ഡിസംബര്‍ ഒന്നിന് ലോഞ്ച് ചെയ്യും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആത്മീയ അനുഭവം സംലഭ്യമാക്കുന്നതിനൊപ്പം സാംസ്‌കാരികവും ചരിത്രപരവും കലാപരവുമായ പ്രാധാന്യവും ജനങ്ങള്‍ക്ക് മനസിലാകാന്‍ ഉതകുന്ന വിധത്തിലുള്ള ഡിജിറ്റല്‍ അനുഭവമാകും ലഭ്യമാക്കുന്നതെന്ന് ബസിലിക്കയുടെ ആര്‍ച്ചുപ്രീസ്റ്റ് കര്‍ദിനാള്‍ മൗരോ ഗാംബെറ്റി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബസിലിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്കല്‍ ആഞ്ചലോയുടെ പിയാത്ത ശില്‍പ്പം ആസ്വദിക്കുന്നതിനിടയിലാണ്  മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തും താനും ഇത്തത്തില്‍ ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ആശയം ആദ്യമായി ചര്‍ച്ച ചെയ്തതെന്ന് കര്‍ദിനാള്‍ പറഞ്ഞു. ഭൗതിക വസ്തുക്കളുടെ ഡിജിറ്റല്‍ പ്രതിരൂപങ്ങള്‍ നിര്‍മിക്കുന്ന മൈക്രോസോഫ്റ്റിന്റെ  ‘എഐ ഫോര്‍ ഗുഡ് ലാബാണ്’ ഈ പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്. ഡ്രോണ്‍ ഉള്‍പ്പടെയുള്ള മികച്ച കാമറകള്‍ ഉപയോഗിച്ച് അഞ്ച് ലക്ഷത്തോളം ഹൈ റെസല്യൂഷന്‍ ചിത്രങ്ങളാണ് ഈ പ്രോജക്ടിന് വേണ്ടി പകര്‍ത്തിയത്. 20 പെറ്റാബൈറ്റ് ഡാറ്റാ ( 50 ലക്ഷം ഡിവിഡികളില്‍ കൊള്ളാവുന്ന അത്രയും ഡാറ്റ) യോളം സംഭരണശേഷി ആവശ്യമായി വരുന്ന ഈ ഫോട്ടോസ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയാണ് ആപ്പിലൂടെ ലഭ്യമാക്കുന്നത്. രണ്ടരവര്‍ഷം മുമ്പ് സാധ്യമല്ലാത്തവിധം അത്ര നൂതനമായ സാങ്കേതികവിദ്യയാണ് ഇതിനായി ഉപോയിഗക്കുന്നതെന്ന് വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മൈക്രോസോഫ്റ്റ് പ്രസിഡന്റ്  ബ്രാഡ് സ്മിത്ത് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?