Follow Us On

27

January

2025

Monday

വിയറ്റ്‌നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

വിയറ്റ്‌നാമീസ്  രക്തസാക്ഷിയായ ഫാ. ദിപ്  വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

വത്തിക്കാന്‍ സിറ്റി: 1946 ല്‍ ഒന്നാം ഇന്തോ-ചൈന യുദ്ധത്തില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിയറ്റ്‌നാമില്‍ നിന്നുള്ള വൈദികനായ ഫാ. ട്രൂങ് ബു ദിപിനെ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ക്രൈസ്തവ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു അദ്ദേഹത്തിന്റെ ശവകുടീരത്തല്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്.
മെക്കോംഗ് ഡെല്‍റ്റയിലെ ആന്‍ ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഫാ. ദിപ് ഫ്‌നാം ഫെന്‍ സെമിനാരിയിലാണ് പഠിച്ചത്, അദ്ദേഹത്തിന്റെ അപ്പസ്‌തോലിക് വികാരിയേറ്റ് കംബോഡിയയിലും വിയറ്റ്‌നാമിലും വിശാലമായ പ്രദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു.

1924 ല്‍ വൈദികനായി അഭിഷിക്തനായി, ആറ് വര്‍ഷത്തിന് ശേഷം ഇന്നത്തെ വിയറ്റ്‌നാമീസ് രൂപതയില്‍ ഇടവക വൈദീകനായി അദ്ദേഹത്തെ നിയമിച്ചു. 1945 1946 കാലഘട്ടത്തില്‍, വിയറ്റ്‌നാമിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം യുദ്ധത്താല്‍ സാരമായി നശിപ്പിക്കപ്പെട്ടു: ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു, ആളുകളെ ഒഴിപ്പിച്ചു.
അദ്ദേഹത്തോട് നാടിവിട്ടുപോകാന്‍ ഉപദേശം ലഭിച്ചെങ്കിലും അദ്ദേഹം ഉറച്ചു നിന്നുകൊണ്ട് മറുപടി പറഞ്ഞു: ‘എന്റെ ജീവിതവും എന്റെ മരണവും എന്റെ ആട്ടിന്‍കൂട്ടത്തിനായി നീക്കിവച്ചിരിക്കുന്നു! ആട്ടിന്‍കൂട്ടം ഉള്ളിടത്ത് ഇടയന്‍ ഉണ്ടായിരിക്കണം!

തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനായി ഫ്രഞ്ചുകാരുമായി സഹകരിച്ചു എന്നാരോപിച്ച്, ക്രിസ്ത്യാനികളെ ഒരു കളപ്പുരയില്‍ തടവിലാക്കി അവരെ ജീവനോടെ ചുട്ടെരിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ തന്നെ കൊന്ന ശേഷം അവരെ ക്രിസ്ത്യനികളെ ജീവിക്കന്‍ അനുവദിക്കണമെന്ന് ഫാ. ദിപ് അക്രമികളോട് അപേക്ഷിച്ചു. അങ്ങനെ മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിച്ചു, പകരം അദ്ദേഹത്തെ കൊന്ന ശേഷം അവര്‍ അദ്ദേഹത്തിന്റെ ശരീരം വികൃതമാക്കുകയും ഒരു കുളത്തിലേക്ക് എറിയുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. 1969 മുതല്‍ ടക് സായിലെ അദ്ദേഹത്തിന്റെ പള്ളിയില്‍ അടക്കം ചെയ്തു. ഇന്ന് മദ്ധ്യസ്ഥതയ്ക്കായി അവിടെ ക്രിസ്ത്യാനികള്‍ മാത്രമല്ല, മറ്റ് മതങ്ങളില്‍ നിന്നുള്ള ആളുകളും എത്തുന്നുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?