Follow Us On

03

April

2025

Thursday

സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ല്: മാര്‍ നെല്ലിക്കുന്നേല്‍

സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ല്: മാര്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ലെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയില്‍ ജൂബിലി ആഘോഷിക്കുന്നവരുടെ മഹാസംഗമം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റത്തിന് നാളുകളില്‍ കഷ്ടതകള്‍ അനുഭവിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് ഇന്ന് ജൂബിലി ആഘോഷിക്കുന്നത്. അവരുടെ പരസ്പരമുള്ള സ്‌നേഹവും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവുമാണ് കുടുംബങ്ങളെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ അവരെ സഹായിച്ചത്. ദൈവവിശ്വാസത്തില്‍ ആഴപ്പെട്ട് തങ്ങളുടെ പരിശ്രമങ്ങളെ അവയോട് ചേര്‍ത്തുവച്ചപ്പോള്‍ ജീവിതത്തിന്റെ നാള്‍വഴികളില്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി. നല്ല കുടുംബങ്ങളില്‍ നിന്നുമാണ് നല്ല ദൈവവിളികള്‍ രൂപപ്പെടുന്നത്. അര്‍പ്പണ ബോധമുള്ള ശുശ്രൂഷകള്‍ വഴി ദൈവജനത്തെ സേവിച്ചവരാണ് സമര്‍പ്പിതരും പുരോഹിതരും. ജൂബിലി ആഘോഷം അവരുടെ സമര്‍പ്പണത്തിനുള്ള ആദരവാണെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

വിവാഹ, സന്യാസപൗരോഹിത്യ ജീവിതങ്ങളില്‍ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നവരെ സംഗമത്തില്‍ ആദരിച്ചു. ജൂബിലി ആഘോഷിക്കുന്ന 200ലധികം ദമ്പതിമാരും അമ്പതോളം സന്യസ്തരും വൈദികരും സംഗമത്തില്‍ പങ്കെടുത്തു. മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ജൂബിലി ആഘോഷിക്കുന്നവര്‍ കാഴ്ച സമര്‍പ്പണം നടത്തി. തുടര്‍ന്ന് പാരീഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അവരെ ആദരിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

രൂപതയിലെ വിധവകളുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തന കേന്ദ്രമായ Widows integral development socitey (WIDS) യുടെ നേതൃത്വത്തില്‍ എല്ലാ ഇന്‍ഷുറന്‍സ് സംവിധാനങ്ങളും ഒരു കുടക്കീഴില്‍ ആക്കുന്ന ഇന്‍ഷുറന്‍സ് ഹബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു.

മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഫാ. ജോണ്‍ ചേനംചിറയില്‍, ഫാ. വര്‍ഗീസ് മറ്റം, ഫാ. മാത്യു അഴകനാക്കുന്നേല്‍, ഫാ. ജോസഫ് കൊല്ലകൊമ്പില്‍, ഫാ. ജോസഫ് കാരിക്കൂട്ടത്തില്‍, ഫാ. ഫിലിപ്പ് ഐക്കര, ഫാ. അമല്‍ താണോലില്‍, സിസ്റ്റര്‍ സോഫിയ സിഎംസി, സിസ്റ്റര്‍ നിത്യ സിഎംസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?