തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു.
അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍ വിഷയാവതരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസ് ചര്‍ച്ച നയിച്ചു.
വര്‍ഷങ്ങളോളം റവന്യു അധികാരങ്ങളോടെ കരം അടച്ചു പോക്കുവരവ് നടത്തി ക്രയവിക്രയാധികാരങ്ങളോടെ കൈവശം വെച്ചനുഭവിച്ചിരുന്ന ഭൂമിയുടെമേല്‍ വഖഫ് ബോര്‍ഡിന് അവകാശവാദമുന്നയിക്കാന്‍ സാധിക്കാത്തതും ഇക്കാര്യത്തില്‍ പൗരന് നിയമപരിരക്ഷ ഉറപ്പാക്കുംവിധവുമുള്ള നിയമം കൂടി വഖഫ് അമന്റ്‌മെന്റ് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും ഇതിന് മുന്‍കാല പ്രാബല്യം നല്‍കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, അസി. ഡയറക്ടര്‍ ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്ത്, അതിരൂപത ഭാരവാഹികളായ റോണി അഗസ്റ്റ്യന്‍, അഡ്വ. ബൈജു എം. ജോസഫ്, ലീല വര്‍ഗീസ്, ആന്റോ തൊറയന്‍, മേഴ്‌സി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *