Follow Us On

02

June

2025

Monday

കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം

കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം
തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. എബ്രഹാം പുളിഞ്ചുവട്ടിലിന്റെ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് തീസിസ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. രൂപതയുടെ സ്ഥാപനങ്ങളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സിന്റെയും (ഇഫ) താമരശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും (ടാഫ്‌കോസ്) വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ഗവര്‍ണര്‍ നിര്‍വഹിച്ചു. സിഒഡിയുടെ ആരംഭം മുതല്‍ 35 വര്‍ഷക്കാലം സേവനം ചെയ്ത പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.സി ജോയിയെ ആദരിച്ചു.
വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, കെ.സി ജോയി എന്നിവര്‍ പ്രസംഗിച്ചു. തിരുവമ്പാടി ടൗണില്‍ വര്‍ണശബളമായ ഘോഷയാത്രയും നടത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?