Follow Us On

01

November

2025

Saturday

ഉക്രെയ്ന്‍ ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

ഉക്രെയ്ന്‍ ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്‌സ്  കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ മുപ്പതാം വാര്‍ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തിയോ ബ്രോഗ്ലിയോ.

മുപ്പത് വര്‍ഷം മുമ്പ്, 1994 ഡിസംബര്‍ 5-ന്, ആഗോള സമാധാനത്തിന് വേണ്ടി ഉക്രെയ്ന്‍ സ്വമേധയാ ഉപേക്ഷിച്ചത് അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആണവശേഖരമായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ കുറിച്ചു. റഷ്യ, യുഎസ്എ, യുകെ  എന്നീ രാജ്യങ്ങള്‍ ഉക്രെയ്‌നിന്റെ സ്വാതന്ത്ര്യം, പരമാധികാരം, നിലവിലുള്ള അതിര്‍ത്തികള്‍’ എന്നിവയെ മാനിക്കുമെന്ന് അന്ന് പ്രതിജ്ഞയെടുത്തു. ഫ്രാന്‍സും ചൈനയും അന്ന് സമാനമായ  വാഗ്ദാനങ്ങള്‍ നല്‍കി. നിര്‍ഭാഗ്യവശാല്‍, 2014-ല്‍ ക്രിമിയ റഷ്യ പിടിച്ചടക്കിയതും 2022-ലെ അധിനിവേശവും ഈ പ്രതിജ്ഞയുടെ ലംഘനമാണെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാണിച്ചു.

കടുത്ത സംഘര്‍ഷത്തിന്റെയും, വര്‍ധിച്ചുവരുന്ന സിവിലിയന്‍ മരണങ്ങളുടെയും വ്യാപകമായ നാടുകടത്തലിന്റെയും നടുവില്‍ സ്വാതന്ത്ര്യം, സമാധാനം എന്നിവ ഉക്രേനിയന്‍ ജനത തിരഞ്ഞെടുത്ത കാലത്തെ അനുസ്മരിക്കുന്നതായി ആര്‍ച്ചുബിഷപ്പിന്റെ കുറിപ്പില്‍ പറയുന്നു. അടുത്തിടെ, ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ച് 1,000 ദിവസം പിന്നിട്ടപ്പോള്‍, ഉക്രെയ്‌നിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉക്രെയ്‌നിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് വിശ്വല്‍ദാസ് കുല്‍ബോക്കാസിന് കത്തെഴുതിയിരുന്നു.

സമാധാനം – നിര്‍ഭാഗ്യവശാല്‍ ലോകം ഇന്ന് മറന്നുപോയ ഈ വാക്ക് ഉക്രെയ്നിലെ കുടുംബങ്ങളിലും വീടുകളിലും ചത്വരങ്ങളിലും മുഴങ്ങുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പാപ്പ ആ കത്തില്‍ രേഖപ്പെടുത്തിയത്. സമാധാനത്തിനായുള്ള ആ ആഹ്വാനം ആവര്‍ത്തിക്കുന്നതില്‍ പരിശുദ്ധ പിതാവിനൊപ്പം ചേരുന്നതായി ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?