വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും.
മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്രായ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുള്‍പ്പെടെ ആര്‍ച്ചുബിഷപ്പുമാരുടെയും ബിഷപുമാരുടെയും നീണ്ടനിര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
എട്ടിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് നവകര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോടൊത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ തോമസ് തറയിലും മാര്‍ ജോസഫ് പെരുന്തോട്ടവും അതിരൂപതാംഗങ്ങളായ ഏതാനും വൈദികരും സഹകാര്‍മികരാകും.
വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാര്‍ ബസലിക്കയില്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലയാളത്തില്‍ കൃതജ്ഞതാബലിയര്‍പ്പണവും തുടര്‍ന്ന് സ്വീകരണ സമ്മേളനവും നടക്കും.
ഒമ്പതിന് റോമില്‍ ചങ്ങനാശേരി അതിരൂപതാ വൈദിക-സന്യസ്ത സംഗമം നടക്കും. കര്‍ദിനാള്‍ സ്ഥാനാരോഹണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന ചങ്ങനാശേരി അതിരൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമമാണ് മാര്‍ തോമസ് തറയില്‍ റോമില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *