തൃശൂര്‍: കേരളത്തിലെ എയ്ഡഡ് മേഖലയിലെ 16,000 ല്‍ പരം അധ്യാപകരെ ദിവസ വേതനക്കാരായി മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് മനുഷ്യാവകാശ ലംഘനവും പ്രതിഷേ ധാര്‍ഹവു മാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തോതില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കാന്‍ തയാറാണെന്ന് കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
സംവരണതോത് പാലിക്കുന്നതിനാവശ്യമായ ഭിന്നശേഷി വിഭാഗത്തില്‍ പെട്ട അധ്യാപകരെ ലഭിക്കാനില്ലെന്ന് സര്‍ക്കാരിന് അറിയാമെന്നിരിക്കെ അതിന്റെ പേരില്‍ സംസ്ഥാനത്തെ അധ്യാപകരെയും ജീവനക്കാരേയും ബലിയാടാക്കാനുള്ള തീരുമാനം സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെ ക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. 30/11/2024ന് പുറത്തിറക്കിയ ഈ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മാര്‍ താഴത്ത് മുന്നറിയിപ്പ് നല്‍കി.
തൃശൂര്‍ അതിരൂപതാ ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം, ജനറല്‍ സെക്രട്ടറി ബിജു. ജി, അതിരൂപതാ പ്രസിഡന്റ് എ.ഡി, സാജു, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *