Follow Us On

23

February

2025

Sunday

തടാകത്തിന് നടുവില്‍ തിരുക്കുടംബം; വ്യത്യസ്ത ദൃശ്യവിരുന്നുമായി വത്തിക്കാന്‍

തടാകത്തിന് നടുവില്‍ തിരുക്കുടംബം; വ്യത്യസ്ത ദൃശ്യവിരുന്നുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി:   തടാകത്തിന് നടുവിലെ മുക്കുവരുടെ ചെറുകുടിലില്‍  തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയും വള്ളത്തില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ വരുന്ന പൂജരാക്കന്‍മാരെ ചിത്രീകരിച്ചും വ്യത്യസ്തമായ തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരമൊരുക്കി വത്തിക്കാന്‍. പുല്‍ക്കൂട് നിര്‍മിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുന്ന ദേശത്തിന്റെ പ്രത്യേകതകള്‍ കൂടെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പുല്‍ക്കൂടുകളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുക്കിവരുന്നത്. അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാകനഗരമായ ഗ്രാഡോ നിവാസികളാണ് പുല്‍ക്കൂട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

മുക്കുവര്‍ താമസിക്കുന്ന ചെറുകുടിലുകളായ കാസോനിലാണ് മറിയവും യേശുവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയിരിക്കുന്നത്. മനുഷ്യന്റെ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും മനുഷ്യകുലത്തിന്റെ ബലഹീനമായ വിഭവശേഷികളെ തന്റെ കൃപയാല്‍ വിശുദ്ധീകരിച്ചും ശാക്തീകരിച്ചും ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിക്കാനായി ദൈവം ഭൂമിയില്‍ ജനിച്ച ക്രിസ്മസിന്റെ മനോഹരമായ അടയാളമാണിതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 29 മീറ്റര്‍ ഉയരമുള്ള ചത്വരത്തിലെ ഫിര്‍ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ പറഞ്ഞു. കൂടാതെ വത്തിക്കാന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനായി പാലസ്തീനില്‍ നിന്നു കലാകാരന്‍മാര്‍ നിര്‍മിച്ച പുല്‍ക്കൂടുകളും എത്തിച്ചിട്ടുണ്ട്.

സഭയിലും ദൈവാലയത്തിലും എല്ലാവര്‍ക്കും ഇടമുണ്ടെന്നും പാപികളെ തേടി ഈശോ വന്നതിനാല്‍ പാപികള്‍ക്കാണ് മുന്‍ഗണനയെന്നും പാപ്പ തുടര്‍ന്നു. ”ഇത് മറക്കരുത് സഭ വിശുദ്ധര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ്.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?