Follow Us On

11

January

2025

Saturday

സിറിയയിലെ അധികാരകൈമാറ്റം സുഗമമാകാന്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാത്രിയാര്‍ക്കീസുമാര്‍

സിറിയയിലെ അധികാരകൈമാറ്റം സുഗമമാകാന്‍ പ്രാര്‍ത്ഥന   അഭ്യര്‍ത്ഥിച്ച്  പാത്രിയാര്‍ക്കീസുമാര്‍

ഡമാസ്‌കസ്: ഡമാസ്‌കസിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുക്കുകയും സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ ആസാദ് പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ അധികാരകൈമാറ്റത്തിന്റെ ഘട്ടം സുഗമവും സമാധാനപരവുമാകുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാത്രിയാര്‍ക്കീസ് ഇഗ്നസ് യൂസിഫ് യൂനാന്‍ ത്രിതീയന്‍. സര്‍ക്കാരിനും ഭരണകൂടത്തിനുമെതിരായ  പ്രതിഷേധം  ഒരു യുദ്ധമായി മാറിയിരിക്കുന്ന  പശ്ചാത്തലത്തില്‍ ഭീകരമായ പ്രത്യാഘാതങ്ങളാണ് സിറിയന്‍ സമൂഹത്തിലുണ്ടായിരിക്കുന്നതെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു. ലബനനില്‍ നിന്നുള്ള പാത്രിയാര്‍ക്കീസ് യൂനാന്‍, അലപ്പോ, ഹോംസ്, ഡമാസ്‌കസ്, ഖാമിഷ്ലി  തുടങ്ങിയ സ്ഥലങ്ങളിലെ ബിഷപ്പുമാരുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനയും സാമീപ്യവും ഉറപ്പു നല്‍കിയതായി കൂട്ടിച്ചേര്‍ത്തു.

പാത്രിയര്‍ക്കീസ് മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റും മാതൃരാജ്യത്തിനും ദിവ്യജ്ഞാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. ബാഷാര്‍ അല്‍-ആസാദ് റഷ്യയിലേക്ക് പലായനം ചെയ്ത സാഹചര്യത്തിലെ അനിശ്ചിതത്വം ജാഗരൂകതയോടെയാണ് ക്രൈസ്തവസഭകള്‍ വീക്ഷിക്കുന്നത്. ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ നേതൃത്വം നല്‍കുന്ന വിമത ഗ്രൂപ്പുകളുടെ ‘ആശ്വാസകരമായ’ പരസ്യ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുമ്പോഴും വംശീയ, മത, രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിക്കാതെ  എല്ലാ സിറിയന്‍ പൗരന്മാരുടെയും സമത്വം ഉറപ്പാക്കണമെന്ന് സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ് അഭ്യര്‍ത്ഥിച്ചു. അതേസമയം വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി, ഹസാകെ നഗരങ്ങളില്‍, ക്രിസ്ത്യന്‍ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ഡസന്‍ കണക്കിന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ആസാദ് ഭരണകൂടത്തിന്റെ അന്ത്യം ആഘോഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?