Follow Us On

11

December

2024

Wednesday

സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷന്‍

സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷന്‍
തിരുവനന്തപുരം: ഭിന്നശേഷി നിയമത്തിന്റെ മറവില്‍ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ നിയമന നിരോധനവും നിയമന അംഗീകാരം വൈകിക്കലും പതിനാറായിരത്തില്‍പരം വരുന്ന അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അവര്‍ക്കുള്ള സീറ്റുകള്‍ ഒഴിച്ചിട്ടിട്ട് ബാക്കി സീറ്റുകളില്‍ നിയമനം നടത്താമെന്ന് മാനേജ്‌മെന്റുകള്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ടും ഇപ്പോള്‍ നിയമിക്കുന്നവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ മാത്രം അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാര്‍ഹമാണ്.
ഈ സമീപനത്തിനെതിരെ ഉയരുന്ന സമര പരിപാടികള്‍ക്ക് പിന്തുണ നല്‍കാനും മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷന്‍ തീരുമാനച്ചു. തിരുവനന്തപുരം, പട്ടം കതോലിക്കറ്റ് സെന്ററില്‍ കൂടിയ സമ്മേളനം ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, പ്രഫ. കെ. വൈ. ബനഡിക്ട്, ഡോ. രാജേന്ദ്ര ബാബു, സിസ്റ്റര്‍ തെരേസ പീറ്റര്‍ ഡിഎം എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?