ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
തൃശൂര്‍: ലോക റാങ്കിംഗില്‍ ഉള്‍പ്പെടുന്ന വിദേശ നാടുകളിലെ യൂണിവേഴ്‌സിറ്റികളില്‍ ബിരുദം,ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ച ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നല്‍കുന്ന വിദേശപഠന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് കാലയ ളവില്‍ അഞ്ചുലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ വിദ്യാഭ്യാസ വായ്പയെ ടുത്തിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്‌സിഡിയായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
2024-25 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരില്‍ വേണ്ടത്ര അപേക്ഷകരില്ലെങ്കില്‍, 2023-24 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരെയും പരിഗണിക്കും. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനവസരം ഡിസംബര്‍ 16 വരെയാണ്. ക്രിസ്ത്യന്‍, മുസ്ലീം, സിഖ്,ജൈന, പാഴ്‌സി ബുദ്ധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തിലാണ്, സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
അടിസ്ഥാന യോഗ്യത
വിദേശപഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ചവരാ യിരിക്കണം അപേക്ഷകര്‍. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ബിപിഎല്‍ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള എപിഎല്‍ വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. അപേക്ഷകന്റെ പ്രായം, 01/06/24 ന് 35 വയസില്‍ താഴെയായിരിക്കണം.
അപേക്ഷകനും മാതാപിതാക്കളും കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. ഒരു കുടുംബത്തിലെ ഒരാളെ മാത്രമേ, ഒരേ സമയം സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ. പഠോ പര്‍ദേശ് എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കീമിനു കീഴിലുള്ള സാമ്പത്തിക സഹായത്തിന് അര്‍ഹതയില്ല.
അപേക്ഷാക്രമം
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു, ഡിസംബര്‍ 16 നു മുമ്പായി ഫോമിന്റെ പ്രിന്റ് ഔട്ട് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫീസില്‍, നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കണം.
വിലാസം:
ഡയറക്ടര്‍,
ന്യൂനപക്ഷക്ഷേമവകുപ്പ്,
നാലാം നില,വികാസ് ഭവന്‍,
തിരുവനന്തപുരം – 33
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
1.അപേക്ഷകന്റെ ഫോട്ടോ ഉള്‍പ്പെടുന്ന പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷ
2.എസ്എസ്എല്‍സി/ടിഎച്ച്എസ്എല് സി, പ്ലസ്ടൂ/ വിഎച്ച്എസ്ഇ, ബിരുദം, ബിരുദാനന്തര ബിരുദം മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി
3. വിദേശ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച/ പഠിക്കുന്നത് തെളിയിക്കുന്ന രേഖകള്‍
4.അപേക്ഷകന്റെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്
5.ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
6.നേറ്റിവിറ്റി സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ്
6. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കേറ്റ്/മൈനോരിറ്റി സര്‍ട്ടിഫിക്കേറ്റ് – പകര്‍പ്പ്
7.റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
8. വില്ലേജ് ഓഫീസില്‍ നിന്നുള്ള അസല്‍ വരുമാനസര്‍ട്ടിഫിക്കേറ്റ്
9. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
10. വിദേശ വിസയുടെ പകര്‍പ്പ്
11.വിദ്യാഭ്യസ ലോണ്‍ സംബന്ധിച്ച ബാങ്ക് മാനേജരുടെ സര്‍ട്ടിഫിക്കേറ്റ്
12. മറ്റ് അനുബന്ധ രേഖകള്‍
അപേക്ഷാഫോമിന് സമര്‍പ്പണത്തിന്
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍:
0471-2302090
0471 2300524
0471 2300524
Leave a Comment
Your email address will not be published. Required fields are marked with *