മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 60 ദിനം കടന്നു. 60-ാം ദിനം ഫാ. അജേഷ് സി.പി ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ക്കാണ് രാജ്യം മുന്‍കൈ എടുക്കേണ്ടതെന്ന് സമര പന്തലിലെത്തിയ മധ്യ കേരള മഹാ ഇടവക ബിഷപ് എമരിറ്റസ് ഡോ. തോമസ് സാമുവല്‍ പറഞ്ഞു.
പത്തനംതിട്ട ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് അലക്‌സ് മാമന്‍, കമ്മറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ഡോ. സന്തോഷ് മണിയങ്ങാട്ട്, മേല്‍കോം ഓസ്റ്റിന്‍ ഓബ്ബി, ജെറി കുലക്കാടന്‍, പ്രഭ ഐറിന്‍, സാബു മൈലക്കാട്ട്, ഇ.സ് ചാക്കോ, ജോര്‍ജ് ഉമ്മന്‍, ജാക്ക്‌സണ്‍ ജോസഫ് എന്നിവര്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി.
Leave a Comment
Your email address will not be published. Required fields are marked with *