Follow Us On

23

January

2025

Thursday

സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 14ന്

സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 14ന്
കാക്കനാട്: സീറോമലബാര്‍സഭയുടെ മിഷന്‍, മതബോധന ഓഫീസുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മിഷന്‍ ക്വസ്റ്റ് ഡിസംബര്‍ 14 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ആറു മണിക്ക് നടക്കും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ആഗോളതലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ നാലാം പതിപ്പാണിത്. ഗൂഗിള്‍ ഫോം വഴി നടത്തപ്പെടുന്ന ഈ ക്വിസ് മത്സരം വൈകുന്നേരം ആറു മണി മുതല്‍ 40 മിനിറ്റ് നേരത്തേക്ക് സജീവമായിരിക്കും. പഠനഭാഗ സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും അഞ്ചു ഭാഷകളിലും https://www.syromalabarmission.com/ വെബ്‌സൈറ്റിലും സീറോമലബാര്‍ മിഷന്‍ യൂട്യൂബ് ചാനലിലും, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റുഫോമുകളിലും ലഭ്യമാണ്.
പഠനഭാഗങ്ങള്‍ വി. ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ഇവാന്‍ജെലി ന്യൂണ്‍ഷിയാന്തി (സുവിശേഷ പ്രഘോഷണം) എന്ന അപ്പസ്‌തോലിക പ്രബോധനം, സീറോമലബാര്‍സഭയുടെ ആരാധനക്രമ-വിശ്വാസപരിശീലനം 1 & 2 അധ്യായങ്ങള്‍ എന്നിവയില്‍നിന്നാണ്.
രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ജൂനിയേഴ്സിനും (18 വയസ്സുവരെ), സീനിയേഴ്സിനും (മറ്റുള്ള എല്ലാവരും) വ്യത്യസ്ത ചോദ്യപേപ്പറുകള്‍ ആയിരിക്കും. മത്സരാര്‍ത്ഥികള്‍ക്ക് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഗൂഗിള്‍ ഫോം തുറക്കുമ്പോള്‍ പേര്, വീട്ടുപേര്, ഇടവക, രൂപത, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കണം. നിങ്ങളുടെ രൂപത, അപ്പസ്റ്റോലിക് വിസിറ്റേഷന്‍, ഗള്‍ഫ്, മറ്റുള്ളവ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ശരിയായ ഉത്തരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരെഞ്ഞെടുത്ത് സമര്‍പ്പിക്കുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.
ആഗോള തലത്തില്‍ ?20,000, ?15,000, ?10,000 എന്നിങ്ങനെയും രൂപതാ തലത്തില്‍ ?2,000, ?1,500, ?1,000 എന്നിങ്ങനെയും ക്യാഷ് അവാര്‍ഡുകളും വിജയികള്‍ക്കുള്ള സര്‍ട്ടിഫിറ്റക്കറ്റുകളും നല്‍കുന്നതാണ്. കൂടുതല്‍ പേരെ പങ്കെടുപ്പിക്കുന്ന രൂപതകള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
സീറോമലബാര്‍സഭയുടെ കൂട്ടായ്മയും നമ്മുടെ അറിവും വിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സംരംഭത്തില്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?