മാനന്തവാടി: മാനന്തവാടി രൂപതക്ക് കീഴിലുള്ള വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് റിലിഫ് സര്‍വീസിന്റെയും മറ്റ് വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ സഹായ പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു.
പൂഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും ജില്ലയില്‍ പ്രളയ ബാധിതര്‍ക്കും വിവിധ തരത്തിലുള്ള സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ മാനന്തവാടി രൂപതയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഏറെ മുന്നിലാ ണെന്നു മന്ത്രി പറഞ്ഞു.
യോഗത്തില്‍ മാനന്തവാടി രൂപതാ സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷത വഹിച്ചു. ദുരിത ബാധിത രായ 12,200 കുടുംബങ്ങള്‍ക്ക് മാനന്തവാടി രൂപതയുടെയും രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ മൂന്ന് കോടി 30 ലക്ഷം രൂപയുടെ സഹായം എത്തിക്കുവാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് അമേരിക്കന്‍ രാജ്യമായ ചിലി ആസ്ഥാനമായി പ്ര വര്‍ത്തിക്കുന്ന സെലാവിപ് എന്ന വികസന ഏജന്‍സിയുമായി സഹകരിച്ച് ആദിവാസി വിഭാഗത്തില്‍പെടുന്ന 30 കുടുബങ്ങള്‍ ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ താക്കോല്‍ ദാനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു.
സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് 10 സ്വാശ്രയ സംഘങ്ങള്‍ക്ക് മൂന്ന് കോടി രൂപ വായ്പയായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ രേകനവല്ലി നിര്‍വഹിച്ചു. പൂഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദൂരന്തത്തില്‍ പെട്ട വിദ്യര്‍ത്ഥികള്‍ക്ക് ലൈഫ് യൂണൈറ്റഡ് കിങ്ഡം, യൂണൈറ്റഡ് മലയാളി ലൈസസ്റ്റര്‍ എന്നിവര്‍ നല്‍കിയ സ്‌കോളര്‍ഷിപ്പുകളുടെ വിതരണ ഉദ്ഘാടനം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വഹിച്ചു.
പൂഞ്ചിരിമട്ടം ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ട 25 വിദ്യാര്‍ഥികള്‍ക്ക് വോയിസ് ട്രസ്റ്റ് ചെന്നൈ നല്‍കുന്ന സൈക്കിളുകളുടെ വിതരണ ഉദ്ഘാടനം വോയ്‌സ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍ ജാനറ്റ് പ്രീതി ഉത്ഘാടനം ചെയ്തു. കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത പോത്തുകൂട്ടികളുടെ വിതരണ ഉദ്ഘാടനം കാത്തലിക്, റിലീഫ് സര്‍വീസ് ഫിനാന്‍സ് മാനേജര്‍ വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു.
കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം ബയോവിന്‍ അഗ്രോ റിസര്‍ച്ച് മാനേജിംഗ് ഡയറക്ടര്‍ ഫാ. ജോണ്‍ ചുരപ്പുഴയില്‍ നിര്‍വഹിച്ചു.
കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്റെ സാമ്പത്തിക സഹായത്തോടെ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത ഹൈ സ്പീഡ് ടൈലറിംഗ് മെഷിനുകളുടെ വിതരണ ഉത്ഘാടനം കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോ. വി.ആര്‍ ഹരിദാസ് നിര്‍വഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേര്‍ച്ചുമായി സഹകരിച്ച് നടപ്പിലാക്കുന്ന പച്ചക്കറി വിത്തു കളുടെ വിതരണ ഉദ്ഘാടനം കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീ സര്‍ അബിഷ് ആന്റണി നിര്‍വഹിച്ചു.
വയനാട് സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം പ്രൊജക്ട് മാനേജര്‍ കെ.ഡി ജോസഫ്, പ്രോഗ്രാം ഓഫീസര്‍ ജോസ് പി.എ, ബയോവിന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ബിനു പൈനുങ്കല്‍, മാനന്തവാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആലിസ് സിസില്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *