Follow Us On

22

January

2025

Wednesday

കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. കെസിബിസി നടപ്പിലാക്കുന്ന താമരശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് കൃത്യമായ പാക്കേജ് തയാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ജനങ്ങള്‍ക്ക് താമസം വരാതെ വാസയോഗ്യമായ ഭവനത്തില്‍ താമസിക്കേണ്ടതാണ്. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്കനുസരിച്ച് ഭവനനിര്‍മാണം വേഗത്തില്‍ ആരംഭിച്ചതെന്ന് കാതോലിക്കാബാവ പറഞ്ഞു.
വിലങ്ങാട് മുണ്ടോകണ്ടത്തില്‍ അല്‍ഫോന്‍സ് നഗറിലാണ് ഭവനത്തിന് തറക്കല്ലിട്ടത്. കോഴിക്കോട് ദേവഗിരി ഇടവകയാണ് വിലങ്ങാട് ആദ്യത്തെ വനം നിര്‍മിച്ചുനല്‍കുന്നത്.
ചടങ്ങില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണം നടത്തി. കെസിബിസി സെക്രട്ടറി ജനറലും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി.
ഇ.കെ വിജയന്‍ എംഎല്‍എ, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?