Follow Us On

19

June

2025

Thursday

പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊല്ലം: പ്രോ-ലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ ഡുകള്‍ പ്രഖ്യാപിച്ചു.
മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍  അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍  മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) ലഭിച്ചു.
 ഫാ. ജോസഫ് പുത്തന്‍പുര മെമ്മോറിയല്‍ സെന്റ് ആന്റണി അവാര്‍ഡ് യുഗേഷ് തോമസ് പുളിക്കനും (കുറവിലങ്ങാട്, പാല രൂപത), ഡോ. എം. ജോണ്‍ ഐപ്പ് മെമ്മോറിയല്‍ സെന്റ് മറിയം തെരേസ അവാര്‍ഡ് കുഴിക്കാട്ടുശേരി മറിയം തെരേസ ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസിനും (ഇരിങ്ങാലക്കുട രൂപത) ലഭിച്ചു.
ഡോ. സിസ്റ്റര്‍ മേരി മാര്‍സലസ് മെമ്മോറിയല്‍ സെന്റ് മദര്‍ തെരേസ അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസിക്കും (പാലാ രൂപത), ജേക്കബ് മാത്യു പള്ളിവാതുക്കല്‍ മെമ്മോറിയല്‍ സെന്റ് ഫ്രാന്‍സിസ് അസീസി അവാര്‍ഡ് സാബു ജോസിനുമാണ് (എറണാകുളം-അങ്കമാലി അതിരൂപത).
അഡ്വ. ജോസി സേവ്യര്‍ മെമ്മോറിയല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ അവാര്‍ഡ് ടോമി ദിവ്യരക്ഷാലയത്തിനും (കോതമംഗലം രൂപത), ഡോ. ഫ്രാന്‍സിസ് കരീത്ര മെമ്മോറിയല്‍ സെന്റ് ജിയന്ന ബെറെറ്റ മൊല്ല അവാര്‍ഡ് മാര്‍ട്ടിന്‍ ജെ ന്യുനസിനും (വരാപ്പുഴ അതിരൂപത) ലഭിച്ചു.
ഡിസംബര്‍ 30 തിങ്കളാഴ്ച വൈകുന്നേരം 5.30 നു കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് 2024ല്‍  കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനും കൊല്ലം രൂപതാധ്യക്ഷനുമായ ഡോ. പോള്‍ ആന്റണി മുല്ലശേരിയും പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?