വാഷിംഗ്ടണ്‍ ഡിസി: കാത്തലിക് വോട്ട് എന്ന കത്തോലിക്ക ലോബിയുടെ പ്രസിഡന്റും സഹസ്ഥാപകനുമായ ബ്രയാന്‍ ബര്‍ച്ചിനെ വത്തിക്കാനിലെ യുഎസ് അംബാസഡറായി തിരഞ്ഞെടുത്തതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. ‘ബ്രയാന്‍ ഭക്തനായ കത്തോലിക്കനാണ്, ഒമ്പത് കുട്ടികളുടെ പിതാവും കാത്തലിക് വോട്ടിന്റെ പ്രസിഡന്റുമാണ്,’ ട്രൂത്തിലെ പോസ്റ്റില്‍ ട്രംപ് എഴുതി. കാത്തലിക് വോട്ട് ജനുവരിയില്‍ ട്രംപിന്റെ പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ച് പരസ്യങ്ങള്‍ നല്‍കിയ ഒരു രാഷ്ട്രീയ അഭിഭാഷക ഗ്രൂപ്പാണ്.
വാഷിംഗ്ടണ്‍ പോസ്റ്റ് എക്‌സിറ്റ് പോള്‍ പ്രകാരം, ട്രംപിന് ഈ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ലഭിച്ച കത്തോലിക്കാ വോട്ടില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിര്‍ണായകമായ സ്വിംഗ് സ്റ്റേറ്റുകളില്‍ ഭൂരിപക്ഷം കത്തോലിക്കാ വോട്ടര്‍മാരും ട്രംപിനെ അനുകൂലിച്ചതായി എക്സിറ്റ് പോള്‍ കാണിക്കുന്നു. കാത്തലിക് വോട്ടിന്റെ പിന്തുണ കത്തോലിക്ക വിശ്വാസികളുടെ വോട്ടുകള്‍ ട്രംപിന് അനുകൂലമാക്കി മാറ്റുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടണ്ട്.
എല്ലാ ജനങ്ങളുടെയും അന്തസ്സും പൊതുനന്മയും പ്രോത്സാഹിപ്പിക്കുന്നതിന് വത്തിക്കാനിലെ നേതാക്കളുമായും പുതിയ ഭരണകൂടവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് തന്റെ പുതിയ നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പില്‍ ബര്‍ച്ച് കുറിച്ചു. ‘ദൈവത്തിന് മഹത്വം,’ ബര്‍ച്ച് എഴുതി.
Leave a Comment
Your email address will not be published. Required fields are marked with *