വത്തിക്കാന്‍ സിറ്റി: അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്‌കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക്, പതിവുപോലെ ഇക്കൊല്ലവും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുന്നതിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമായി, ബന്ധപ്പെട്ട കാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പര്‍ശിക്കുന്ന ഒന്നാണെന്നും പാപ്പ പറഞ്ഞു.
ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കാതെയും മോശമായി സംസാരിക്കാതെയും എളിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിന് ആനുപാതികമായിട്ടാണെന്നും കര്‍ത്താവിന്റെ മനുഷ്യാവതാരരഹസ്യത്തിന്റെ കാതലായ ഘടകമാണ് ഈ എളിമയെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
തിന്മയാല്‍ അടിച്ചമര്‍ത്തപ്പെട്ട നരകുലത്തിന്റെ ദുരന്തത്തിനു മുന്നില്‍ ദൈവം ഉന്നതത്തില്‍നിന്ന് ശിക്ഷ പെയ്യിക്കുകയല്ല പ്രത്യുത, നമ്മുടെ ചിന്താരീതികള്‍ക്കു വിപരീതമായി, ദൈവം ഉന്നതത്തില്‍നിന്ന് താഴേക്കിറങ്ങുകയാണ്, ഒരു കടുകുമണിയോളം എന്നപോലെ ചെറുതാകുകയാണ്, ഒരു സ്ത്രീയുടെ ഉദരത്തില്‍ ഉരുവാകുകയാണ് ചെയ്യുന്നതെന്ന് പാപ്പ വിശദീകരിച്ചു.
സഭയില്‍ നാമെല്ലാവരും അനുഗ്രഹത്തിന്റെ ശില്പികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, ദൈവം നമ്മെ ശപിക്കുകയല്ല മറിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തതെന്ന് വചനത്തിന്റെ മനുഷ്യാവതാര രഹസ്യം കാണിച്ചു തരുന്നതിന്റെ വെളിച്ചത്തില്‍, ഓര്‍മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *