തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുതുവര്‍ഷ സമ്മാനമായി സഭാമക്കള്‍ക്ക് സമര്‍പ്പിച്ചു.
മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മലങ്കരയിലെ എല്ലാ മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി.
ബൈബിള്‍, യാമപ്രാര്‍ത്ഥനകള്‍, വേദവായനകള്‍, സണ്‍ഡേ സ്കൂള്‍ പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാ വാര്‍ത്തകള്‍, മലങ്കര കാത്തലിക് ടിവി തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്പില്‍ ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു എന്നത് വിശ്വാസസമൂഹത്തിന് ഏറെ സഹായകകരമാണ്.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷന് ചെയര്‍മാനുമായ ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെ നിര്‍ദ്ദേശങ്ങളോടെ മലങ്കര ലൈബ്രറി ടീമാണ് മൊബൈല്‍ ആപ്പ് ഡവലപ്പ് ചെയ്തത്.
Leave a Comment
Your email address will not be published. Required fields are marked with *