Follow Us On

30

June

2025

Monday

കെസിവൈഎം യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍

കെസിവൈഎം യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരള യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന  കോണ്‍ഫ്രന്‍സ് അഞ്ചിന് സമാപിക്കും.
സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ആര്‍. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ യുവജനങ്ങളുമായി സംവദിക്കും.
പൊളിറ്റിക്കല്‍ മീറ്റ്, കലാസന്ധ്യ, പാനല്‍ ചര്‍ച്ചകള്‍, മീഡിയ മീറ്റ് തുടങ്ങിയവ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?