പാല: കര്ഷകരില്ലാതെയും കൃഷിയില്ലാതെയും മനുഷ്യന് നിലനില്‍പ്പില്ലെന്ന് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ഒരു പ്രാര്‍ത്ഥന തന്നെയാണെന്ന് മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കളത്തോട്ട മല്‍സരത്തിലെ വിജയികള്‍ക്ക് മാര്‍ കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ നല്കി.
രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി പതിനാ യിരത്തോളം പേര് മല്‍സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കിയത്. മാര്‍ കല്ലറങ്ങാട്ടിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പത്തു വര്‍ഷം മുമ്പ് അടുക്കളത്തോട്ട മല്‍സരം ആരംഭിച്ചത്.
രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കു ന്നേല്‍ ആമുഖ പ്രസംഗം നടത്തി. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ടോമി കണ്ണീറ്റു മ്യാലില്‍ വിജയികളെ പരിചയപ്പെടുത്തി.
ജോഷി കണ്ണീറ്റുമ്യാലില്‍ (കോതനെല്ലൂര്‍), എമ്മിച്ചന്‍ തെങ്ങുംപള്ളില്‍ (പയസ്മൗണ്ട്), എം എം.ജോസഫ് മടിക്കാങ്കല്‍ (പറത്താനം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ഫാ. ജോര്‍ജ് പഴേപറമ്പില്‍, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി.എം ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, ബെന്നി കിണറ്റുകര, എഡ്വവിന് പാമ്പാറ, ജോബിന് പുതിയടത്തു ചാലില്‍,ലിബി മണിമല, ഫ്രാന്‍സീസ് കരിമ്പാനി, ബേബി ആലുങ്കല്‍,രാജേഷ് പാറയില്‍, ജോയി ചന്ദ്രന്‍കുന്നേല്‍, ജോയി കളപുരക്കല്‍, ബെല്ലാ സിബി, പ്രമോദ് കാനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *