കാക്കനാട്: സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കമ്മിറ്റിയില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ ത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും സെക്രട്ടറിമാരായി നിയമിതരായി.
ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. റെജി പ്ലാത്തോട്ടം ചങ്ങനാശേരി എസ്ബി കോളേജിന്റെ പ്രിന്‍സിപ്പലായും, കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഡൊമിനിക്ക് അയലൂപറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രഫ. ഡോ. ടി.സി തങ്കച്ചന്‍ അനാരോഗ്യത്തെത്തുടര്‍ന്നു ഒഴിവായതിനാലാണ് പുതിയ നിയമനങ്ങള്‍. സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡല്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *