Follow Us On

19

July

2025

Saturday

ദൈവാരാധനയ്ക്ക് ആന്തരികപ്രചോദനം ഉള്‍ക്കൊള്ളണം: ഫ്രാന്‍സിസ് പാപ്പാ

ദൈവാരാധനയ്ക്ക്  ആന്തരികപ്രചോദനം  ഉള്‍ക്കൊള്ളണം:  ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നക്ഷത്രത്താല്‍ ആകര്‍ഷിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത ജ്ഞാനികള്‍, വഴിയില്‍ ഏറെ അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും നേരിട്ടുകൊണ്ടാണ് ബെത്‌ലഹേമില്‍ എത്തിച്ചേര്‍ന്നതെന്നും, ഇത് അവരുടെ ഉള്ളില്‍ സവിശേഷമായ ഒരു പ്രചോദനം ലഭിച്ചതിന്റെ വലിയ തെളിവാണെന്നും ഫ്രാന്‍സിസ് പാപ്പാ.

കിഴക്കു നിന്നുമുള്ള ജ്ഞാനികളുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന പ്രത്യക്ഷീകരണ തിരുനാള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം മധ്യാഹ്നപ്രാര്‍ത്ഥന നടത്തി സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.

ആന്തരികമായ ഒരു ഉള്‍വിളിയെ പിന്തുടര്‍ന്നതിനാലാണ്, അവര്‍ക്ക് യേശുവിനെ ആരാധിക്കുവാന്‍ സാധിച്ചത്. യേശുവിനെ കാണുവാനും, ആരാധിക്കുവാനും ജ്ഞാനികള്‍ ദൂരെ നിന്നും കടന്നു വരുമ്പോള്‍, ജറുസലേം നഗരത്തിലുള്ളവര്‍ നിഷ്‌ക്രിയരായി നിലകൊണ്ട വിരോധാഭാസമായ സാഹചര്യത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകള്‍ ആരംഭിച്ചത്.

പുരോഹിതന്മാരും, ദൈവശാസ്ത്രജ്ഞരും വിശുദ്ധ തിരുവെഴുത്തുകള്‍ ശരിയായി വ്യാഖ്യാനിക്കുകയും മിശിഹായെ എവിടെ കണ്ടെത്തണമെന്ന് പൂജരാജാക്കന്മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും, അവര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നും അണുവിട ചലിക്കുവാന്‍ തയ്യാറാകാതിരുന്നതിനെ പാപ്പാ പ്രത്യേകമായി ചൂണ്ടിക്കാട്ടുകയും, ഈ പ്രവൃത്തി നമ്മുടെ ആത്മശോധനയ്ക്ക് വിധേയമാക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ശാരീരികമായി ദൈവത്തോട് വളരെ അടുത്തായിരുന്നുകൊണ്ട്, ഹൃദയത്തിന്റെയും ജീവിതത്തിന്റെയും വാതിലുകള്‍ തുറക്കാതെ നിഷ്‌ക്രിയരായി നില്‍ക്കുന്നവരാണോ നാം എന്ന് സ്വയം പരിശോധിക്കുവാന്‍ പാപ്പാ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?