നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) 44-ാം ജനറല്‍ അസംബ്ലി ജനുവരി 11,12 തീയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നാളെ രാവിലെ പത്തിന് ഡോ. ശശി തരൂര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും.
‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവ. സിറില്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും.
കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശേരി, പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, മോണ്‍. ജി. ക്രിസ്തുദാസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.
ഞായറാഴ്ച രാവിലെ കെആര്‍എല്‍സിസിയുടെ അര്‍ദ്ധവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ അവതരിപ്പിക്കും. പൊതുചര്‍ച്ച പി.ആര്‍. കുഞ്ഞച്ചന്‍ നിയന്ത്രിക്കും. കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയ കാര്യസമിതിയുടെ റിപ്പോര്‍ട്ടും സെക്രട്ടറി പ്രലബദാസ് അസംബ്ലി റിപ്പോര്‍ട്ടും സമുദായം വക്താവും വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ്, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ അസംബ്ലിയുടെ പ്രസ്താവനയും അവതരിപ്പിക്കും.
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപന സന്ദേശം നല്‍കും. സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദി രേഖപ്പെടുത്തും.
Leave a Comment
Your email address will not be published. Required fields are marked with *