Follow Us On

11

January

2025

Saturday

അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു

അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു
കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു.
ഫെസ്റ്റിവലിനു തുടക്കം കുറിച്ചുകൊണ്ടുള്ള ‘മുസിരിസ്’ സെമിനാര്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസിരിസിന്റെ മണ്ണില്‍ അരങ്ങേറുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ മതസൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു.
കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.ജെ. ചെറിയാന്‍, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജര്‍ ഡോ. മിഥുന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. പ്രഫ. ജോര്‍ജ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓഡിനേറ്റര്‍ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, പ്രഫ. വി.എ. വര്‍ഗീസ്, ഏറിയാട് പഞ്ചായത്ത് മെമ്പര്‍ ലൈല സേവ്യര്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സെക്രട്ടറി ബേബി മൂക്കന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, പി.എ. മനാഫ് എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച വൈകുന്നേരം ഏഴിനു നടക്കുന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ്‍ എംഎല്‍എ അധ്യക്ഷനാകും. അമ്പതിനായിരം രൂപ അടങ്ങുന്ന ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനു മന്ത്രി സമ്മാനിക്കും.
വിവിധ മേഖലകളില്‍ മികവു പ്രകടമാക്കിയ പത്തു പ്രതിഭകളെ ആദരിക്കും. ദേവമാതാ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപാടത്ത് എന്നിവര്‍ പ്രസംഗിക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 251 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?