Follow Us On

16

January

2025

Thursday

ലോസ് ആഞ്ചല്‍സിലെ തീപിടുത്തം; ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

ലോസ് ആഞ്ചല്‍സിലെ തീപിടുത്തം; ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

ലോസ് ആഞ്ചല്‍സ്:  അമേരിക്കന്‍ ഐക്യനാടുകളിലെ ലോസ് ആഞ്ചലസ് നഗരത്തിലെ തീപിടുത്തത്തില്‍ ഉണ്ടായ ‘ജീവനാശത്തിലും’ ‘വ്യാപകമായ നാശനഷ്ടങ്ങളിലും’ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.

ലോസ് ആഞ്ചല്‍സില്‍ ഇപ്പോഴും ആളിക്കത്തുന്ന തീപിടുത്തത്തില്‍ കഷ്ടതയനുഭവിക്കുന്നവരോട്് ‘ആത്മീയ അടുപ്പം’ പ്രകടിപ്പിച്ചുകൊണ്ട് ലോസ് ആഞ്ചല്‍സ് ആര്‍ച്ചുബിഷപ് ജോസ് എച്ച് ഗോമസിന് അയച്ച ടെലിഗ്രാമിലാണ് പാപ്പ തീപിടുത്തത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ചത്. മരിച്ചവരുടെ ആത്മാക്കളെ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കാരുണ്യത്തിന് പാപ്പ സമര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റ് അടിയന്തിര ശുശ്രൂഷകളിലും ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പിട്ട സന്ദേശത്തില്‍ പറയുന്നു.

ജനുവരി 7-ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ആല്‍ട്ടാഡീനയില്‍ ആരംഭിച്ച ഈറ്റണ്‍ ഫയര്‍ എന്ന കാട്ടുതീ, 14,000 ഏക്കറിലധികം പ്രദേശത്ത് നാശനഷ്ടം വിതയ്ക്കുകയും കുറഞ്ഞത് പത്ത് പേരുടെയെങ്കിലും മരണത്തിന് ഇടയാക്കുകയും ചെയ്തു.  ഇതോടൊപ്പം വീശുന്ന സാന്റാന കാറ്റ് തല്‍ക്കാലത്തേക്ക്  ശമിച്ചത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും കാറ്റ് വീണ്ടും ശക്തി പ്രാപിച്ചേക്കാമെന്ന് കാലാവസ്ഥാപ്രവചനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു ലക്ഷത്തോളം പേരെയാണ് ഇതുവരെ ഒഴുപ്പിച്ചു. തീപിടുത്തത്തില്‍ ഏകദേശം 13,500 മുതല്‍ 15,000 കോടി ഡോളര്‍ വരെ നാശനഷ്ടം സംഭവിച്ചതായാണ് കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്ന അക്യുവെതര്‍ എന്ന സ്വകാര്യ കമ്പനിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?