പൊന്‍കുന്നം: സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി മികവുത്സവം- സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22 മുതല്‍ 26 വരെ കോട്ടയം, വാഴൂര്‍ ചെങ്കല്‍ 19-ാം മൈല്‍ ഏഞ്ചല്‍സ് വില്ലേജില്‍ നടക്കും. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സര്‍ഗാത്മകതയും ക്രിയാശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടി യാണ് ഫെസ്റ്റ് നടത്തുന്നത്.
22 ന് രാവിലെ 10.30 ന് പൊന്‍കുന്നം തിരുഹൃദയ ദൈവാലയം മുതല്‍ രാജേന്ദ്ര മൈതാനംവരെ നടത്തുന്ന ജാഥ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയും ഉണ്ടാകും.
23 ന് രാവിലെ 9.30 ന് കോട്ടയം കളക്ടര്‍ ജോണ്‍ വി. സാമുവല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. 10 ന് ഏകദിന ദേശീയ ഭിന്നശേഷി സെമിനാര്‍, വൈകുന്നേരം ആറിന് നക്ഷത്രസന്ധ്യ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. വാഴൂര്‍ സോമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നിര്‍മാതാവ് ലിസി ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരിക്കും.
രാത്രി ഏഴിന് സുനില്‍ പ്രയാഗ് നയിക്കുന്ന മ്യൂസിക് ഈവ്, ശ്രവണ പരിമിതരുടെ നൃത്തം, ഹ്രസ്വകായകന്മാരുടെ കലാപരിപാടികള്‍ നടക്കും.
25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് എമരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും സദ്ഗമയ ഡയറക്ടറിയുടെ പ്രകാശനം സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജും നിര്‍വഹിക്കും.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ഫാ. റോയി കണ്ണംചിറ അനുഗ്രഹപ്രഭാഷണവും നടത്തും. തൊഴില്‍ സംരംഭം വിശദീകരണം ഡോ. ജോഷി വി. ചെറിയാന്‍ നിര്‍വഹിക്കും. രാത്രി ഏഴിന് നക്ഷത്ര സന്ധ്യ, മറിയപ്പള്ളി ഗോപകുമാറിന്റെ സംഗീതക്കച്ചേരി, ഇന്‍ഫാം കര്‍ഷക സമിതിയുടെ തെരുവുനാടകം, മരിയന്‍ അസംപ്ഷന്‍ കോളജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
26 ന് രാവിലെ ഒമ്പതിന് റിപ്പബ്ലിക് ദിനാഘോഷം, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പതാക ഉയര്‍ത്തും. തുടര്‍ന്ന് റിപ്പബ്ലിക് ദിന പരേഡ്. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനവും സദ്ഗമയ സേവാശ്രേഷ്ഠ പുരസ്‌കാര വിതരണവും മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള വീ കെയര്‍ സെന്റര്‍, ഏഞ്ചല്‍സ് വില്ലേജ്, സ്‌പെഷല്‍ സ്‌കൂളുകളുടെ സംസ്ഥാന സംഘടനയായ അസോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ്, എക്‌സെപ്ഷണല്‍ ലേണിംഗ്, കുട്ടിക്കാനം മരിയന്‍ കോളജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ്, പാമ്പാടി സെയിന്റ്ഗിറ്റ്‌സ് കോളജ്, കൂവപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പ്രോ-ലൈഫ് എന്നിവയുടെ നേതൃത്വത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്, രക്ഷിതാക്കളുടെ സംഘടനയായ പിഎഐഡി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *