Follow Us On

23

February

2025

Sunday

കയ്‌റോസ് രജത ജൂബിലി ആഘോഷിച്ചു

കയ്‌റോസ് രജത ജൂബിലി ആഘോഷിച്ചു
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സാമൂഹികസേവന വിഭാഗമായ കയ്‌റോസ് രജതജൂബിലി  നിറവില്‍. പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി ആഘോഷം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ-ആതുര സേവനമേഖലയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ വിതരണം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
മറ്റു വീടുകളുടെ താക്കോല്‍ കൈമാറ്റം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം. വിജിന്‍ എംഎല്‍എ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എജിഎം എന്‍.ആര്‍ രാജേഷ്, ഡിഎസ്എസ് മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍സി, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ നിര്‍വഹിച്ചു.
കയ്‌റോസിന് തുടക്കമിട്ട മോണ്‍. ക്ലാരന്‍സ് പാലിയത്ത്, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വെബ്‌സൈറ്റ് സ്വിച്ചോണ്‍ കര്‍മം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മുരിങ്ങഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ സുവനീര്‍ പ്രകാശനം ചെയ്തു.
ജോബ് പോര്‍ട്ടല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറും ന്യൂട്രീഷന്‍ കിറ്റ് വിതരണം സംവിധായകന്‍ ലാല്‍ ജോസും ഉദ്ഘാടനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?