Follow Us On

21

January

2025

Tuesday

100 ദിനങ്ങള്‍ പിന്നിട്ട് മുനമ്പം സമരം

100 ദിനങ്ങള്‍ പിന്നിട്ട് മുനമ്പം സമരം
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 100 ദിവസം പൂര്‍ത്തിയാക്കി. വേളാങ്കണ്ണി മാതാ ദൈവാലയ വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പ്രത്യക്ഷസമരത്തിന് തുടക്കമായത്.
100 ദിവസം പിന്നിടുമ്പോള്‍ ദേശീയതലത്തില്‍ത്തന്നെ സമരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകള്‍ അനുഭാവം പ്രകടിപ്പിച്ച് ഓരോ ദിവസവും സമരപ്പന്തലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
മുനമ്പം സമരത്തിന്റെ 100-ാം ദിനത്തില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപകല്‍ സമരം മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
ആക്ട്‌സ് പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കോട്ടപ്പുറം ബിഷപ് ഡോ. അബ്രോസ് പുത്തന്‍വീട്ടില്‍,  കോട്ടപ്പുറം വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഇരിഞ്ഞാലക്കുട രൂപത വികാരി ജനറല്‍ റവ. ഡോ. ജോളി വടക്കന്‍, വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, മാര്‍ത്തോമ സഭവികാരി ജനറല്‍ റവ. ഡോ. സി.എ വര്‍ഗീസ്, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍,  മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്,  ആക്ട്‌സ് സെക്രട്ടറിമാരായ കുരുവിള മാത്യൂസ്, അഡ്വ. ചാര്‍ളി പോള്‍, സി.ബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ പ്രോ-ലൈഫ് സെക്രട്ടറി സാബു ജോസ്, അഡ്വ. നോബിള്‍ മാത്യു,  ഇടവക വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?