Follow Us On

04

April

2025

Friday

പരിശുദ്ധ കന്യാമറിയം മംഗളവാര്‍ത്ത ശ്രവിച്ച സ്ഥലത്തെ തിരുശേഷിപ്പ് ജൂബിലി വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലെത്തിക്കും

പരിശുദ്ധ കന്യാമറിയം  മംഗളവാര്‍ത്ത ശ്രവിച്ച സ്ഥലത്തെ തിരുശേഷിപ്പ് ജൂബിലി വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലെത്തിക്കും

നസ്രത്ത്: പരിശുദ്ധ കന്യകാമാതാവ് മംഗളവാര്‍ത്ത ശ്രവിച്ച സ്ഥലത്ത് നിന്നുള്ള  തിരുശേഷിപ്പ് 2025 ജൂബിലിവര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വണക്കത്തിനായി എത്തിക്കും. മംഗളവാര്‍ത്ത ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ തിരുശേഷിപ്പിനൊപ്പം ബസിലിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന മറിയത്തിന്റെ തിരുസ്വരൂപത്തിന്റെ പകര്‍പ്പും വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍  മെക്‌സിക്കന്‍ സംഘത്തെ നയിച്ച കമ്മീഷണറായ ജോസ് ഇസ്രായേല്‍ എസ്പിനോസാ വെനേഗാസിന് കൈമാറി.  മെക്‌സിക്കോയിലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നടക്കുന്ന തീര്‍ത്ഥാടനത്തിന് ശേഷം മറ്റ് രാജ്യങ്ങളിലേക്കും തിരുശേഷിപ്പ് എത്തിക്കും.

കൊളംബിയന്‍ കലാകാരനായ സാന്റിയാഗോ ഒകാമ്പോ ഹിഗ്വിതയാണ്   നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന  പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം നിര്‍മിച്ചത്. 2025 ജൂബിലി വര്‍ഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമാണ്  തിരുശേഷിപ്പിന്റെ തീര്‍ത്ഥാടനം നടത്തുന്നത്. വിശുദ്ധ നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരെ തേടി പരിശുദ്ധ മാതാവ് വരുന്ന അനുഭവമാണിതെന്ന് വെനേഗാസ് പറഞ്ഞു.  തിരുസ്വരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്ന മറിയത്തിന്റെ നോട്ടത്തിലും ഭാവത്തിലും ശരീരഭാഷയിലും ഇമ്മാനുവല്‍ ആയിത്തീര്‍ന്ന ദൈവപുത്രനെ  ഉദരത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ അത്ഭുതവും ആനന്ദവും നിറഞ്ഞ വിശ്വാസം കാണാന്‍ സാധിക്കുമെന്ന് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?